
കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് മംഗലത്ത്താഴത്തിനു സമീപം സ്വകാര്യ ബസ് അപകടത്തില്‍ പെട്ട നിലയില്‍.
കൂത്താട്ടുകുളം: രാമപുരം വഴി പാലായ്ക്കുള്ള റോഡില്‍ കൂത്താട്ടുകുളം മംഗലത്ത് താഴത്തിന് സമീപം മാവിന്‍ചുവട്ടില്‍ രണ്ട് സ്വകാര്യ ബസ്സുകള്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇരു ബസ്സുകളിലേയും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ 37 പേരെ കൂത്താട്ടുകുളം ദേവമാതാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്ന് പാലാ ഭാഗത്തേക്കും കൊട്ടാരക്കരയില്‍ നിന്ന് എറണാകുളത്തേക്കും ഉള്ള 'ശരണ്യ' ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കൂത്താട്ടുകുളം ഭാഗത്തു നിന്നെത്തിയ ശരണ്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ നിന്ന് പാലാ ഭാഗത്ത് നിന്നുള്ള ശരണ്യ ബസ് എത്തുകയായിരുന്നു. നേര്‍ക്കുനേര്‍ക്കുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ റോഡിന്റെ വശങ്ങളിലേക്ക് ബസ് ചേര്‍ക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ടത്. റോഡിനോട് ചേര്‍ന്നുള്ള ചെറിയ തോട്ടിലേക്ക് ഒരു ബസ് മറിഞ്ഞു. കരിങ്കല്‍ ഭിത്തി തകര്‍ത്താണ് എതിര്‍ദിശയില്‍ നിന്നുള്ള ബസ് നിന്നത്.
അപകടത്തെ തുടര്‍ന്ന് നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇരു ബസ്സുകളും അമിത വേഗത്തിലായിരുന്നുവെന്ന് പരിക്കേറ്റവര്‍ പരാതിപ്പെട്ടു. എന്നാല്‍ എറണാകുളത്തു നിന്ന് പാലാ ഭാഗത്തേക്കുള്ള ബസ്സിന്റെ ഡ്രൈവറുടെ പേരില്‍ പോലീസ് പ്രത്യേകം കേസ്സെടുത്തിട്ടുണ്ട്. മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.
പരിക്കേറ്റ് കൂത്താട്ടുകുളം ദേവമാതാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: സൂസമ്മ (52) തട്ടാരിയത്ത് പാമ്പാക്കുട, ഹരി (52) വാരിയം തൃശ്ശൂര്‍, അജി (34) കൊണ്ടൂര്‍, വര്‍ഗീസ് (38) അരീക്കാട്ടില്‍ കാരമല, രേഷ്മ രാജു (19) മങ്ങാട്ടുകട്ടയ്ക്കല്‍ ആരക്കുന്നം, ജയപ്രകാശ് (40) നാടുവേലില്‍ തൈക്കാട്ടുകര, വിനോദ് (41) താഴത്തേടത്ത് പൂഞ്ഞാര്‍, കുട്ടി (73) മാളിയേക്കല്‍ മാക്കര, രാധിക (24) കല്ലൂക്കുളത്ത് പുളിങ്കുന്ന് മുണ്ടക്കയം, ലക്ഷ്മണന്‍ (55) നൈഗ്രത്തില്‍ അരൂര്‍, മുഹമ്മദ് (35) മാടപ്പുരയ്ക്കല്‍, മാര്‍ഗരറ്റ് (46) നെല്ലിക്കാപ്പിള്ളില്‍ ആലപ്പുഴ, ഗോപി (39) കുംഭപ്പിള്ളില്‍ ഓണക്കൂര്‍, പി.ആര്‍. പ്രദീപ് (25) പത്തനംതിട്ട, സുമ (52) തിരുവേപുരം കൊട്ടാരക്കര, അഞ്ജലി (21) കൊച്ചിപ്പാട്ട് ഓണക്കൂര്‍, അനില്‍ (19) മോളേപ്പറമ്പില്‍ കിഴകൊമ്പ്, ഉണ്ണിക്കുട്ടന്‍ (19) മേലേപ്ലാക്കില്‍ വെളിയന്നൂര്‍, അര്‍ച്ചന (38) കീച്ചേരി പിടിക മൂവാറ്റുപുഴ, ബാലന്‍ (55) ആതപ്പിള്ളില്‍ ഉദയംപേരൂര്‍, ശരത് (19) തലയോലപ്പറമ്പ്, ജീവ (20) മണക്കാട്ട് ആരക്കുന്നം, ബാബു കെ. (55) പൂവക്കുന്നേല്‍ കൂത്താട്ടുകുളം, ജോര്‍ജ് (45) പ്ലാക്കില്‍ കിഴുമുറി, വര്‍ഗീസ് മത്തായി (86), മീന (20), ശ്രീജിത്ത് (22) പയ്യാല്‍ വീട് പുതുപ്പരിയാരം, അജിത് (39), ലമിന്‍ (40) ചെറുകര ഈസ്റ്റ് മാറാടി, രാജി ജയരാജ് (33) മണിമലയില്‍ കാരമല, ജോളി (41) വാനത്തറ പാങ്ങോട്, കെ.കെ. ബാബു (40) കൊച്ചുപ്ലാക്കില്‍ കൂത്താട്ടുകുളം, ഷേര്‍ലി (40) കാക്കനാട്, അജിത് ദാമോദരന്‍ (30), മീനു മരിയ ബേബി (20) പള്ളിവാതുക്കല്‍ പിറവം, ഉണ്ണിമായ (11) പുഴക്കുന്നേല്‍ ഒലിയപ്പുറം.








