Anoop Jacob
പിറവം നിയോജകമണ്ഡലത്തെ സ്വന്തം കുടുംബമായും പിറവത്തുകാരെ കുടുംബാംഗങ്ങളായും കരുതി ഈ നാടിന്‍റെ വികസനത്തിനുവേണ്ടി ജീവിതാന്ത്യം വരെ പ്രവര്‍ത്തിച്ച ടി.എം.ജേക്കബിന്‍റെ പ്രിയ പുത്രന്‍ അഡ്വ.അനൂപ് ജേക്കബ് പിതാവിന്‍റെ വേര്പടിനെ തുടര്‍ന്ന്‍ അദ്ദേഹത്തിന്‍റെ ദൌത്യയുമായി നിങ്ങളില്‍ ഒരാളായി വന്നിരിക്കുന്നു. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന അഡ്വ.അനൂപ് ജേക്കബ് തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍ കെ.എസ്.സി (ജേക്കബ് ) യൂണിറ്റ് പ്രസിഡന്‍റ് ആയിട്ടായിരുന്നു അനൂപിന്‍റെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്‍റെ തുടക്കം.

M.J.Jacob
1970 കളില്‍ മണിമലക്കുന്നു കേന്ദ്രമായി കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക രാഷ്ട്രിയ മേഖലകളില്‍ സജീവമായി. FACT യില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ 79 ' ല്‍ തിരുമാറാടി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചു പ്രസിഡന്റായി പിന്നീട് 1995 - 2000 കാലഘട്ടത്തിലും തിരുമാറാടിയുടെ പ്രസിഡന്റായിരുന്നു. രണ്ടു വട്ടവും തിരുമാറാടിക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് കിട്ടി. ഓലമേഞ്ഞ വീടും ഷെഡുകളും ഇല്ലാത്ത പഞ്ചായത്തായി തിരുമാറാടിയെ ഉയര്‍ത്തി.അതിനും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പുരസ്കാരം ലഭിച്ചു. മൂന്നു വട്ടം കാക്കൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡന്റായിരുന്നു. പാമ്പാക്കുട ഖാദി വ്യവസായ സഹകരണ സംഘം ചെയര്‍മാനായും പ്രവര്‍ത്തിച്ചു.